Post Category
അങ്കണവാടികളില്‍ ബാലസൗഹൃദ പെയിന്റിംഗിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള തിരഞ്ഞെടുത്ത അങ്കണവാടികളില്‍ 'സക്ഷം' പദ്ധതി പ്രകാരം ബാലസൗഹൃദ പെയിന്റിംഗ് നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി. ഉള്‍പ്പെടെയുള്ള നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. താല്പര്യമുള്ളവര് നവംബര്‍ 20-ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍- 7025127584, ഇമെയില്‍ - cdporuralmlp@gmail.com
date
- Log in to post comments