Skip to main content

വേങ്ങരയില്‍ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിന്റെ നേതൃത്വത്തില്‍ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമാജലില്‍ ചോലക്കന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശോധനയില്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ മണ്ണിന്റെ അമ്ലത്തം ഉയര്‍ന്ന നിലയിലാണെന്ന് കണ്ടെത്തി.

മണ്ണിന്റെ അമ്ലത്തം ഉയരുന്നത് ചെടികള്‍ക്ക് പോഷകമൂലകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസ്സമാകുമെന്നും വിളവിനെ സാരമായി ബാധിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. വളപ്രയോഗത്തിന് മുമ്പ് മണ്ണില്‍ ആവശ്യത്തിന് കുമ്മായമോ ഡോളമൈറ്റോ ചേര്‍ക്കണമെന്നും ജൈവവളങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും ക്യാമ്പില്‍ നിര്‍ദേശം നല്‍കി. തെങ്ങ്, വാഴ കൃഷി ചെയ്യുന്ന അറുപതിലധികം കര്‍ഷകര്‍ പരിശോധനയ്ക്കായി മണ്ണ് എത്തിച്ചു.

ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ സാദിഖ് കോടിയാട്ട്, വി.ടി. മൊയ്തീന്‍, കെ.കെ. സബ്‌ന, അംഗങ്ങളായ പാക്കട മുസ്തഫ, കെ.കെ. ഹനീഫ എന്നിവര്‍ സംസാരിച്ചു. മണ്ണ് പരിശോധനാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഷിഹാദ്, ഓഫീസര്‍ ഷഹാനില, വേങ്ങര കൃഷി ഓഫീസര്‍ മുഹമ്മദ് ഫാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

date