താനാളൂരില്‍ 'ശലഭോത്സവം 2026' ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി 'ശലഭോത്സവം 2026' കലോത്സവം സംഘടിപ്പിച്ചു. മൂലക്കല്‍ അറേബ്യന്‍ പ്ലാസയില്‍ നടന്ന പരിപാടി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടി അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും അവരുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, സ്ഥിരംസമിതി അധ്യക്ഷരായ കെ. സല്‍മത്ത്, ടി.കെ. നസീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡോ. ഷഹ്ന നിഷാദ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പി.എസ്. സഹദേവന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഹഫ്‌സത്ത് അടാട്ടില്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.
- Log in to post comments