Skip to main content

വൈദ്യുത സുരക്ഷാ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥയ്ക്ക് മലപ്പുറത്ത് തുടക്കം

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുത സുരക്ഷാ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥ മലപ്പുറത്ത് ആരംഭിച്ചു. ജാഥയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി. നവീന്‍ നിര്‍വ്വഹിച്ചു. വൈദ്യുത സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് (നവംബര്‍ 11), 12 തീയതികളില്‍ മലപ്പുറം ജില്ലയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലൂടെ ജാഥ പര്യടനം നടത്തും.

date