Post Category
*ശിശുദിനാഘോഷം: വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ 7ന്*
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ ഏഴിന് രാവിലെ 9.30ന് എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക. എൽ.പി, യു.പി, ഹൈസ്കൂൾ, വിഭാഗങ്ങൾക്ക് കഥ, കവിത, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഉപന്യാസം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9048010778, 9496344025 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
date
- Log in to post comments