*സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു*
സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നവംബർ 13 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാ മേളയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കും. കലോത്സവം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായ പരിപാടിയിൽ വിജയ എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ. എസ് സതി, സുൽത്താൻ ബത്തേരി എ.ഇ.ഒ ബി. ജെ ഷിജിത, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമന്മാരായ ഗിരിജാ കൃഷ്ണൻ, ഷൈജ മഗേഷ്, കെ. കെ നിഖിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന സജി, ശ്രീദേവി മുല്ലക്കൽ, വിദ്യാഭ്യാസ ഉപഡയറക്ടർ വി. എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ, ഡയറ്റ് പ്രിൻസിപ്പൽ കെ. എം സെബാസ്റ്റ്യൻ, സ്കൂൾ മാനേജർ അഡ്വ. പി. സി ചിത്ര, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
നവംബർ 13 ന് നടക്കുന്ന സമാപന സമ്മേളനം എം.എൽ.എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രകാശ് അധ്യക്ഷയാവുന്ന പരിപാടിയിൽ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ ബാലകൃഷ്ണൻ വിശിഷ്ടാതിഥിയാവും.
- Log in to post comments