Post Category
ദേശീയ സരസ് മേള: മുന്നൊരുക്ക യോഗം നവംബർ 14-ന്
കുടുംബശ്രീയുടെ നേതൃത്വത്തിൽ വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ് മേളയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നവംബർ 14-ന് ഉച്ചയ്ക്ക് രണ്ടിന് ഒതുക്കുങ്ങൽ ചെറുകുന്ന് ലിവ ഹോട്ടലിൽ യോഗം ചേരും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി യോഗത്തിൽ അധ്യക്ഷത വഹിക്കും. വേങ്ങര നിയോജക മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് മെമ്പർമാർ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
date
- Log in to post comments