Post Category
ജോബ് ഫെയർ നവംബർ 16-ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജോബ് ഫെയർ നടത്തും. അഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.കോം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം സൗജന്യമാണ്. അല്ലാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ ആറ് പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10-ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0483 2734737, 8078428570.
date
- Log in to post comments