Skip to main content

ക്ഷേമനിധി പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

​മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്ന് ബാങ്ക് മുഖേന പെൻഷനും കുടുംബ പെൻഷനും കൈപ്പറ്റുന്നവർ നവംബർ 20-നകം ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും സമർപ്പിക്കണം. ഗസറ്റഡ് ഓഫീസർ, ബാങ്ക് മാനേജർ അല്ലെങ്കിൽ ക്ഷേമനിധി ബോർഡ് അംഗം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. 60 വയസ്സിന് താഴെയുള്ള കുടുംബ പെൻഷൻകാർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും നൽകണം. നിശ്ചിത തിയ്യതിക്കകം രേഖകൾ സമർപ്പിക്കാത്തവർക്ക് തുടർ പെൻഷൻ ലഭിക്കില്ല. അപേക്ഷകൾ സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്- 673006 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0495 2360720.

date