Skip to main content

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നവംബർ 14-ന്

​പറപ്പൂർ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം നവംബർ 14-ന് വൈകീട്ട് നാലിന് വ്യവസായം, ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അധ്യക്ഷത വഹിക്കും. 

2002-ൽ പ്രാഥമികാരോഗ്യ കേന്ദ്രമായി ആരംഭിച്ച് 2018-ൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന ആശുപത്രിയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചായിരുന്നു കെട്ടിട നിർമാണം.

 ​വി.എസ് ജോയ് എം.എൽ.എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനോദ് വി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ് കെ.എം റിപ്പോർട്ട് അവതരിപ്പിക്കും. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, എഫ്.എച്ച്.സി ഇരിങ്ങല്ലൂർ മെഡിക്കൽ ഓഫീസർ ഡോ. എ ഉഷ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

date