Skip to main content

താൽപര്യപത്രം ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പത്ത് അങ്കണവാടികളിൽ  സക്ഷം  പദ്ധതിയുടെ ഭാഗമായി വികസനപ്രവൃത്തികൾ നടത്തുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. (BALA, ECCE) പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി. 3,51,000 രൂപയാണ് അടങ്കൽ തുക. ആവശ്യമായ സാധനങ്ങളുടെ വിലവിവരം ജി.എസ്.ടി, സെറ്റിങ് ചാർജ് എന്നിവ ഉൾപ്പെടുത്തി നവംബർ 23ന് വൈകിട്ട് അഞ്ചിനകം വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ രേഖകൾ നൽകണം.  ഫോൺ: 0484 2952488.

date