Skip to main content

വാക് ഇൻ ഇന്റർവ്യൂ 

 പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ആലുവ പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിൽ സ്റ്റുവാർഡ് (എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറന്റ്റ് & കൌണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത), വാച്ച്മാൻ ( ഏഴാം ക്ലാസ്), കുക്ക് (എസ് എസ് എൽ സി, ഗവ. അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ),
 ഫുൾ ടൈം സ്വീപ്പർ ( നാലാം ക്ലാസ്), മെസ്സ് ബോയ് ( നാലാം ക്ലാസ്)
എന്നീ തസ്തികകളിൽ ദിവസേവതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും പകർപ്പുകളും സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 12 ന് രാവിലെ 11ന് നടത്തുന്ന നേരിട്ടുള്ള കൂടിക്കാഴ്‌ചയിൽ പങ്കെടുക്കണം. പ്രായപരിധി 2026 ഒക്ടോബർ ഒന്നിന് 50 വയസ്സ് അധികരിക്കരുത് .

date