Post Category
സൈക്കോളജിസ്റ്റ് നിയമനം
പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് വെല്‍നസ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ആര്‍.സി.ഐ. അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയും ആവശ്യമായ രജിസ്‌ട്രേഷനും അല്ലെങ്കില്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയിലെ രണ്ട് വര്‍ഷത്തെ എം.ഫില്‍ യോഗ്യതയും രജിസ്‌ട്രേഷനും. കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കില്‍ ക്രൈസിസ് ഇന്റര്‍വെന്‍ഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം എന്നിവ നിര്‍ബന്ധം. വിജ്ഞാപന തീയതി മുതല്‍ ഏഴ് ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222630.
date
- Log in to post comments