Skip to main content

കോട്ടക്കല്‍ മണ്ഡലത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി 'ഡെയ്ഞ്ചറസ് വൈബ്'; മികച്ച പ്രതികരണം

ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തമായ ബോധവത്കരണ സന്ദേശവുമായി ഓപ്പറേഷന്‍ തൂഫാനെ ആദ്യമായി സിനിമയിലൂടെ അടയാളപ്പെടുത്തിയ 'ഡെയ്ഞ്ചറസ് വൈബ്' കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ പ്രദര്‍ശിപ്പിച്ചു. കോട്ടക്കല്‍ നിയോജകമണ്ഡലതല പ്രദര്‍ശനോദ്ഘാടനവും അനുബന്ധമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബഹുജനസംഗമവും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യുവാക്കളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരായ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍ എ പറഞ്ഞു. കോട്ടക്കല്‍ ലീന തീയേറ്ററില്‍ നടന്ന സൗജന്യ പ്രദര്‍ശനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി സാമാജികര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമെന്ന പ്രത്യേകതയുള്ള 'ഡെയ്ഞ്ചറസ് വൈബ്' നിലവില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. ചലച്ചിത്ര സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട് എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അന്‍ഷി, പാണാലി ജുനൈസ്, ഹരിത്ത് വിജയകൃഷ്ണന്‍ എന്നിവരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലഹരിയുടെ അപകടങ്ങളെയും അതിനെതിരായ സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യത്തെയും ജനങ്ങളിലെത്തിക്കുന്നതില്‍ ഇത്തcw സിനിമാ പ്രദര്‍ശനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നും എം എല്‍ എ പറഞ്ഞു. എം.എല്‍. എ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് എ.വി,വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന വട്ടോളി, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്‌മാന്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈര്‍, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര കെ., ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പാറൊളി റംല, വൈസ് പ്രസിഡന്റുമാരായ എ.കെ. മുസ്തഫ , പി . എസ് ലത ടീച്ചര്‍ , ഷാഹിദ യൂസഫ്, സാജിദ് മങ്ങാട്ടില്‍ , സുലൈമാന്‍ പാറമ്മല്‍ , അബ്ദു മങ്ങാടന്‍ , കെ.പി അബ്ദുല്‍ കരീം, കോട്ടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹക്കീം കെ., കുറ്റിപ്പുറം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഗണേശന്‍, കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിന്‍ഷാദ് അലി, ഒളിമ്പിക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു. തിലകന്‍, ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സെക്രട്ടറി ഒ. കുഞ്ഞിക്കോമു മാസ്റ്റര്‍ , ജനപ്രതിനിധികള്‍ , വിവിധ  സ്‌കൂളുകളിലെ എന്‍. എസ് എസ് വളണ്ടിയര്‍മാര്‍ , സ്‌കൗട്ട്&ഗൈഡ്‌സ് , വിദ്യാര്‍ത്ഥികള്‍ , മാധ്യമ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date