Post Category
കോങ്ങാട് കോൽപ്പാടം കരിങ്കരക്കുളം നവീകരണം: യോഗം ചേർന്നു
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ കോൽപ്പാടം കരിങ്കരക്കുളം നവീകരണത്തിനായി ബഡ്ജറ്റിൽ അനുവദിച്ച 1.5 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ. എ. തുളസിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായ ജലക്ഷാമവും പരിഹരിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടുക, വെള്ളം ചോർന്നുപോകാത്ത വിധം സംരക്ഷണ ഭിത്തി നിർമ്മിക്കുക, കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചന സൗകര്യം ഒരുക്കുക, നീന്തൽ പരിശീലനത്തിനായി പടവുകൾ കെട്ടുക, കുളത്തിനു ചുറ്റും നടപ്പാതയും ഓപ്പൺ ജിമ്മും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. എം. ഷറഫുദ്ദീൻ, സി. എൻ. ശിവദാസൻ, ഷിജിൻ, എം. വി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments