Skip to main content

മെഗാ മെഡിക്കൽ ക്യാമ്പ്

ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 14 രാവിലെ 6.30 മുതൽ മ്യൂസിയം പരിസരത്ത് നിന്നും പാളയം അയ്യങ്കാളി ഹാൾ വരെ കൂട്ടനടത്തവും രാവിലെ 8.30 മുതൽ പാളയം അയ്യങ്കാളി ഹാളിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ രാവിലെ 6.30ന് കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് രാവിലെ 10.30ന് പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

പി.എൻ.എക്‌സ്. 4767/2026

date