Skip to main content

ഡ്രൈവർ നിയമനം

 

ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം.   ദിവസവേതനം: 810 രൂപ. യോഗ്യതകൾ:  ഏഴാം ക്ലാസ് പാസ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ്,  3 വർഷത്തെ പ്രവൃത്തിപരിചയം,  മെഡിക്കൽ ഫിറ്റ്നസ് നിർബന്ധം.  യോഗ്യത, പ്രവൃത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അടങ്ങിയ അപേക്ഷ നവംബർ 26 വൈകിട്ട് 5.00ന്  മുമ്പായി സെക്രട്ടറി, ജില്ലാ നിയമസേവന അതോറിറ്റി, ജില്ലാ കോടതി ഗ്രൗണ്ട്, ആലപ്പുഴ 688013 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇന്റർവ്യൂ സമയത്ത് ഹാജരാകുമ്പോൾ പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഫോൺ: 0477-2262495.

date