Skip to main content

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് മുട്ടക്കോഴി വിതരണം ചെയ്തു*

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.80 ലക്ഷം രൂപ ചെലവഴിച്ചാണ് 300 കർഷകർക്കായി മുട്ടക്കോഴികളെ നൽകിയത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്  വിതരണോദ്ഘാടനം നിർവഹിച്ചു.

 
2025-26 സാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം അപേക്ഷിച്ചവരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുത്താണ് 2026-27 വർഷത്തിൽ വിതരണം നടത്തിയത്. 50 രൂപ ഈടാക്കി മൂന്ന് കോഴികളെ വീതമാണ് ഓരോ കർഷകനും നൽകിയത്.
വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ അധ്യക്ഷതവഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷ റെജീന രാജു സ്വാഗതം ആശംസിച്ചു.

വാർഡ് അംഗങ്ങളായ പി.കെ. സുധർമൻ, ലതിക വൽസൻ, ഷാലി സുധീർ, ശ്രീജ സുജിത്ത്, ശ്രുതി അജിത്ത്, വി. മുരളീധരൻ, നൗഫൽ വലിയകത്ത്, ഷൈജ ഉദയകുമാർ, ഷീന സുബ്രഹ്മണ്യൻ, ഷെറീന ഷഹീർ തുടങ്ങിയവർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോ. സ്നേഹ അഗസ്റ്റിൻ നന്ദി പറഞ്ഞു.

 

date