മൃതദേഹം തിരിച്ചറിഞ്ഞില്ല*
ചാലക്കുടി റെയിൽവേ സ്റ്റേഷനടുത്തുള്ള മേൽപ്പാലത്തിനു താഴെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. നവംബർ എട്ടിന് പുലർച്ചെ നാലോടെ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന 16135 കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ഏകദേശം 40-നും 50-നും ഇടയിൽ പ്രായം തോന്നിക്കുന്ന വെളുത്ത നിറമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നീല ജീൻസും ഇളം ഓറഞ്ച് നിറത്തിലുള്ള ടി-ഷർട്ടുമാണ് വേഷം. അപകടത്തിൽ മുഖം തകർന്ന നിലയിലായിരുന്നു. സംഭവത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ സി.ആർ. 1203/2026 യു./എസ്. 194 ബി.എൻ.എസ്.എസ്. പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. മൃതദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ :സ്റ്റേഷൻ ഹൗസ് ഓഫീസ്സർ - 9497980524, ചാലക്കുടി പോലീസ് സ്റ്റേഷൻ-0480 2708331.
- Log in to post comments