Skip to main content

പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ വായ്പാ അപേക്ഷകൾ ക്ഷണിച്ചു*

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള സ്വയം തൊഴിൽ വായ്പകൾക്കായി അപേക്ഷ ക്ഷണിച്ചു. 7.5 ശതമാനം പലിശ നിരക്കിൽ, അഞ്ച് സെന്റിൽ കുറയാത്ത വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യത്തിന്റെ ഈടിലാണ് വായ്പ അനുവദിക്കുന്നത്.തൃശ്ശൂർ ജില്ലയിലെ, 18-നും 60-നും ഇടയിൽ പ്രായമുള്ള തൊഴിലില്ലാത്തവർക്ക് ഇതിനായി അപേക്ഷിക്കാം. വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയാണ്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556, 9400068508.

date