Skip to main content

മുല്ലശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു*

*

പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 20 വേദികളിലായി നടന്ന മുല്ലശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 227 പോയിന്റ് നേടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി ഒന്നാം സ്ഥാനം നേടി. 213 പോയിന്റുമായി ഗവ. എച്ച്.എസ്.എസ്. മുല്ലശ്ശേരി രണ്ടാം സ്ഥാനത്തെത്തി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 238 പോയിന്റുമായി ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്. പാവറട്ടി ഒന്നാമതെത്തി. 228 പോയിന്റുമായി അലീമുൽ ഇസ്ലാം എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി.

യു.പി. ജനറൽ വിഭാഗത്തിൽ വിവേകാനന്ദ ഇ.എം.യു.പി.എസ്. മുല്ലശ്ശേരി, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. പാവറട്ടി, വി.വി.യു.പി.എസ്. പാടൂർ, ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്. പാവറട്ടി എന്നീ വിദ്യാലയങ്ങൾ 80 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 78 പോയിന്റുമായി ജി.യു.പി.എസ്. പെരുവല്ലൂർ രണ്ടാം സ്ഥാനത്തെത്തി.

എൽ.പി. ജനറൽ വിഭാഗത്തിൽ എ.എം.എൽ.പി.എസ്. പൈങ്കണ്ണിയൂർ, വി.വി.യു.പി.എസ്. പാടൂർ, സി.കെ.സി. ഇ.എം.എൽ.പി. സ്കൂൾ പാവറട്ടി, സെന്റ് ജോസഫ്സ് എൽ.പി.എസ്. മുല്ലശ്ശേരി, സി.കെ.സി. എൽ.പി.എസ്. പാവറട്ടി എന്നീ വിദ്യാലയങ്ങൾ 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റുമായി ഇ.എം.യു.പി.എസ്. മുല്ലശ്ശേരി രണ്ടാം സ്ഥാനം നേടി.

 

date