Skip to main content

*ഗ്രാമീണ മേഖലയിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ടി സിദ്ദീഖ്*

ഗ്രാമീണ മേഖലകളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. പൊഴുത ഗ്രാമപഞ്ചായത്തിന്റെ കായിക വികസനത്തിന് പുതിയ ചുവടുവെപ്പായി നിര്‍മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തി സംസാരിക്കുകയായിരുന്നു മന്ത്രി. യുവ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കാതിരി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനില്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. രാജേന്ദ്രന്‍, ആരിക്ഷ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാര്‍ഡ് അംഗം എന്‍.പി സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date