Skip to main content

ശിശുദിന റാലിയും സമ്മേളനവും ഇന്ന്

 

ജില്ലാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നെഹ്‌റു ജയന്തിയോട് അനുബന്ധിച്ച് ഇന്ന് ( നവംബർ 14 ന് ) മൂന്നിന് ആലപ്പുഴ മുനിസിപ്പൽ ഓഫീസിൽ നിന്നും കുട്ടികളുടെ റാലി ആരംഭിക്കും റാലി ജില്ലാ കളക്ടർ ഷാജി. വി.നായർ ഫ്ളാഗ് ഓഫ് ചെയ്യും. ,ജില്ലാ പോലീസ് ചീഫ് റ്റി കെ. വിഷ്‌ണു പ്രദീപ് സലൂട്ട് സ്വീകരിക്കും തുടർന്ന് തുറന്ന പോലീസ് ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി അമേയ പി. അരുൺ, പ്രസിഡൻ്റ് ശിവഗംഗ എസ്. നായർ, സ്പീക്കർ ആതിൽ ആൽബിൻ, ആഴ്സൺ അലക്സ്, എന്നിവർ നയിക്കുന്ന റാലി വെള്ള കിണർ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി ഗവ ഗേൾസ്. എച്ച്.എസ്.എസിൽ എത്തിചേരുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും. കുട്ടികളുടെ പ്രധാനമന്ത്രി അമേയ പി. അരുൺ സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രസിഡൻ്റ് ശിവഗംഗ എസ്. നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ ശിശുദിന സന്ദേശം നൽകും. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്ബ് സമ്മാനദാനം നിർവ്വഹിക്കും.

date