ഏകദിന പഠന പരിപാടി
ശിശുദിനത്തോടനുബന്ധിച്ച് നിയമസഭയിലെ 'കുട്ടികളുടെ ലൈബ്രറി'യുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജി. കാർത്തികേയൻ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കായി ഏകദിന പഠനപരിപാടി നവംബർ 14ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിക്കും. രാവിലെ 10.30 ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. നിയമസഭാ ലൈബ്രറി അഡ്വൈസറി കമ്മിറ്റി അംഗം എം.ആർ. ബൈജു എം.എൽ.എ അധ്യക്ഷനാകും. നിയമസഭാ സംവിധാനത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും വേണ്ടി ‘കുട്ടികളുടെ ലൈബ്രറി’ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ചൈൽഡ് ഹെൽപ്പ് ലൈൻ അഡ്മിനിസ്ട്രേറ്റർ ബിജു സൈമൺ 'പരിമിതികൾ മറികടന്ന് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം' വിഷയത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നയിക്കും.
പി.എൻ.എക്സ്. 4773/2026
- Log in to post comments