Post Category
‘ഓപ്പറേഷൻ പൈതൽ’ ആരംഭിച്ചു
ചെറുമീൻ പിടിത്തത്തിനെതിരെ കർശന നടപടികളുമായി ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ പൈതൽ’ എന്ന പേരിൽ പ്രത്യേക പരിശോധനാ യജ്ഞത്തിന് തുടക്കമിട്ടു. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് ഓപ്പറേഷൻ പൈതലിന്റെ പ്രധാന ലക്ഷ്യം. പ്രത്യേക പരിശോധനകൾക്കായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. കടലിലും ഫിഷിംഗ് ഹാർബറുകളിലും 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ഉറപ്പാക്കുന്നതിനായി സ്ക്വാഡുകൾ സജ്ജമായിരിക്കും.
പി.എൻ.എക്സ്. 4779/2026
date
- Log in to post comments