Skip to main content

സരസ് മേളയില്‍ ഉല്ലാസത്തിനായി ഹാപ്പിനസ് കോര്‍ണര്‍

കുടുംബശ്രീ സരസ് മേള യോടനുബന്ധിച്ച് ഹാപ്പിനസ് കോര്‍ണര്‍ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചു. ഹാപ്പിനസ് കോര്‍ണര്‍  കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വസീമ വളേരി  (ജില്ലാ പഞ്ചായത്ത് മെമ്പര്‍) അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ ആരതി പ്രതീപ്,  പി.കെ അസ്‌ലു ജില്ല പഞ്ചായത്ത് മെംബര്‍, വിപി അസീസ്  മുന്നിയൂര്‍, കണ്‍വീനര്‍ സറീന ഹസീബ്, അസിസ്റ്റന്റ് പേര്‍സണല്‍ സെക്രട്ടറി തദ്ദേശ വകുപ്പ് മന്ത്രി ഉബൈദുള്ള നാനാത്ത്,അഷ്‌കര്‍ കെ.എസ്, ഡിപിഎം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് കണ്‍വീനര്‍ റൂബി രാജ്  വിഷയാവതരണം നടത്തി 10 ദിവസം നീണ്ടു നില്‍ക്കുന്ന സരസ് മേളയില്‍ മേളയില്‍ മാനസ്സിക ഉല്ലാസം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും വിപണന വൈവിധ്യങ്ങള്‍ക്കൊപ്പം തന്നെ മാനസിക ഉല്ലാസ വൈവിധ്യങ്ങള്‍ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ ചര്‍ച്ച ചെയ്യേണ്ട  മാനസിക ആരോഗ്യ ഘടകങ്ങളും സരസ്സിന് ഏറെ മാറ്റ് കൂട്ടും  സന്ദര്‍ശകരുടെ ഇഷ്ട  ഇടംപിടിക്കുന്നതിന് വിവിധ  ഉല്ലാസ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു  ജോയിന്റ് കണ്‍വീനര്‍ എം ഷിഫ നന്ദി പറഞ്ഞു
 

date