Skip to main content

പഠനത്തോടൊപ്പം തൊഴിൽനൈപുണ്യവും: എഴിപ്രം ഗവ. യു.പി. സ്കൂളിൽ ക്രിയേറ്റീവ് കോർണറും ഡിജിറ്റൽ സ്ക്വയറും

സമഗ്രശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി വടക്കേ എഴിപ്രം ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കിയ ക്രിയേറ്റീവ് കോർണറിന്റെയും കൈറ്റിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ച ഡിജിറ്റൽ സ്ക്വയറിന്റെയും ഉദ്ഘാടനം  വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമിത അൻസാർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൗലത്ത് മരയ്ക്കാർ,
വാർഡ് അംഗങ്ങളായ ഷിജു രാഘവൻ, വി.എം ഷംനാദ് , സ്കൂൾ ഹെഡ്മിസ്ട്രസ് എ.പി സമീഹത്ത് , പെരുമ്പാവൂർ ബി പി സി വിമൽ വിശ്വം, പി.ടി.എ പ്രസിഡന്റ് എം.പി ഷക്കീർ, എസ്.എം.സി ചെയർമാൻ എ.കെ. പരീത്, ക്രിയേറ്റീവ് കോർണർ ചുമതലയുള്ള അധ്യാപിക എം.ബി ധന്യ    തുടങ്ങിയവർ പങ്കെടുത്തു.

date