കെയർ പ്രൊവൈഡർ നിയമനം
എറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലെ താമസക്കാരെ പരിചരിക്കുന്നതിനായി മൾട്ടിടാസ്ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഇതിനായി നവംബർ 16ന് ഉച്ചയ്ക്ക് 12ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എട്ടാം ക്ലാസ് വിജയിച്ച, ശാരീരിക ക്ഷമതയുള്ള 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പകലും രാത്രിയും ഡ്യൂട്ടി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ ആശുപത്രി ഡ്യൂട്ടിക്കും സന്നദ്ധരായിരിക്കണം. എറണാകുളം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ഇലക്ടറൽ ഐഡി അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
- Log in to post comments