Skip to main content

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  "ശലഭോത്സവം 2026" ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കലാമേളയുടെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു.

ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെയും യുവാക്കളുടെയും സർഗാത്മകതയും പ്രതിഭയും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയെന്നതാണ്  ഇത്തരം കലോത്സവവങ്ങൾ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം  ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. കെ ജയൻ , പഞ്ചായത്ത് സെക്രട്ടറി  ആർ. മണിക്കുട്ടി,കെ ഐ സി ഡി എസ് സൂപ്പർവൈസർ കെ. ശ്രീകല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date