Skip to main content

സോഷ്യൽ പൊലീസിങ്: ഏകോപന യോഗം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ പൊലീസ് സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പൊലീസ് ഓഫീസ് അനക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. സോഷ്യൽ പൊലീസിങ് നോഡൽ ഓഫീസറും അഡീഷണൽ പൊലീസ് സൂപ്രണ്ട് ഇൻ ചാർജുമായ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.പി തോംസൺ അധ്യക്ഷത വഹിച്ചു.
സോഷ്യൽ പൊലീസിങ് പദ്ധതികളും മറ്റ് വകുപ്പുകളുമായുള്ള സഹകരണ പ്രവർത്തനങ്ങളും സംബന്ധിച്ച് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സി.വി അനിൽകുമാർ വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫിറോസ് ഖാൻ, റീജിയണൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജൂഡ് ലൂയിസ്, ജില്ലാ ഫയർ ഓഫീസർ അനൂപ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിജയരാജൻ സ്വാഗതവും സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ടി.ടി ഹനീഫ നന്ദിയും പറഞ്ഞു.

date