Skip to main content

കയ്പമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം; സമാപന സംഗമം മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ഒക്ടോബർ 29 മുതൽ നവംബർ 15 വരെ നീണ്ടുനിന്ന കയ്പമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പ്രിയദർശിനി ഹാളിൽ നടന്ന സമാപന സംഗമത്തിന്റെ ഉദ്ഘാടനം  മന്ത്രി ടി. സിദ്ദീഖ് നിർവ്വഹിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഗ്രാമത്തിന്റെ ഉത്സവാന്തരീക്ഷത്തിൽ കേരളോത്സവം മുന്നോട്ടു കൊണ്ട് പോകുന്നു എന്നത് അഭിമാനകരവും സന്തോഷകരവുമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  എം.എൽ.എ.  കെ.കെ വത്സരാജ് മുഖ്യാതിഥിയായി.

 

കയ്പമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ

ഗ്രാമലക്ഷ്മി ക്ലബ് ഓവറോൾ ഒന്നാം സ്ഥാനവും, ഹീറോ യങ്‌സ് രണ്ടാം സ്ഥാനവും, ഈസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും നേടി.

 

 മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ അനസ്, പ്രജീന ബാൻ, ഷീബ സതീഷ്, , സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് കൊച്ചുവീട്ടിൽ, മണി ഉല്ലാസ്, അൻസ മോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. ജെ. ജോഷി,  പഞ്ചായത്ത് സെക്രട്ടറി പി.  ചിത്രകുമാരി, വിവിധ വാർഡ് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.കെ. സക്കരിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ  കേരളോത്സവം കോ-ഓർഡിനേറ്റർ ജിനൂബ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

date