Skip to main content

ഭിന്നശേഷി കലാമേള നടത്തി

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ ഭവനനിര്‍മാണ-ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് കുര്യാക്കോസ് തോട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. റോയ് ജോര്‍ജ്, മിനി അഗസ്റ്റിന്‍, സാജിത യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മരായ ശ്യാം മോഹന്‍, മിനിമോള്‍ ബാബു, മിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തന്‍കാലാ, ലൈസമ്മ തോമസ്, പി.പി. ഷാജി, ചിക്കു ശരത്, ബോബന്‍ പോള്‍, ധന്യ വേണുഗോപാല്‍, കടുത്തുരുത്തി ഐ.സി.ഡി.എസ് ഇ.കെ. നമിത ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date