Post Category
ഡ്രോണ്‍ പൈലറ്റ് പരിശീലനം
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ് കേരളം) ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ഡ്രോണ്‍ പൈലറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. അഞ്ച് ദിവസത്തെ സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് 14,500 രൂപയും ഏഴ് ദിവസത്തെ അഗ്രികള്‍ച്ചര്‍ ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് 23,500 രൂപയുമാണ് ഫീസ്. രണ്ട് പരിശീലനങ്ങളിലും ലൈസന്‍സ് ഉള്‍പ്പെടും. പരിമിതമായ സീറ്റുകളിലേക്കാണ് പ്രവേശനം. ഈ മാസം തന്നെ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999721, 9544071284 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments