Post Category
അശമന്നൂരിൽ ആവേശമായി ' കേരളോത്സവം 2026'
അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന" കേരളോത്സവം 2026" ന് പ്രൗഢോജ്ജ്വല തുടക്കം. ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മനോജ് മുത്തേടൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിലായി വിവിധ വേദികളിൽ 20 ഓളം മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എ. തങ്കപ്പൻ, ആർ. ഹരികൃഷ്ണൻ, സനോഷ് മത്തായി, എൽദോസ് വർഗീസ്, കെ.എൻ. പ്രഭ, ജോഷി കെ. പോൾ, സ്കൂൾ പി ടി എ പ്രസിഡന്റ് സി പി ബഷീർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments