Skip to main content

പിറവം- പമ്പ കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചു

 മന്ത്രി അനുപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു 

ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ  തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പിറവത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വീസ് ആരംഭിച്ചു. കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി   അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളത്തുനിന്ന് വൈകിട്ട് ഏഴരയ്ക്കു പിറവത്തെത്തുന്ന ബസ് കൂത്താട്ടുകുളം, പാലാ, പൊന്‍കുന്നം, എരുമേലി വഴി  രാത്രി 11 മണിക്ക്‌ പമ്പയിലെത്തും. രാവിലെ നാലുമണിക്കു പമ്പയില്‍ നിന്നും പുറപ്പെട്ട് എരുമേലി, കൂത്താട്ടുകുളം വഴി രാവിലെ 7.30 ന് പിറവത്തെത്തും.
ചടങ്ങ് പിറവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ആര്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അന്നമ്മ ഡോമി, സ്ഥിരം സമിതി അധ്യക്ഷരായ അരുണ്‍ കല്ലറയ്ക്കല്‍, ജിന്‍സി രാജു, വത്സല വര്‍ഗീസ്, അഡ്വ. ഷിബു തോമസ്,
കൗണ്‍സിലര്‍മാരായ ഉണ്ണി വല്ലയില്‍, ജോയി വാക്കനാല്‍, ജിജി ജോജി, സിജി സുകുമാരന്‍ മുന്‍ കൗണ്‍സിലര്‍മാരായ രാജു പാണലിക്കല്‍, ജോജിമോന്‍ചാരുപ്ലാവില്‍ നേതാക്കളായ ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടില്‍, ജോര്‍ജ് അലക്‌സ്, എടി.ഒ എ.ടി.ഷിബു, സ്‌റ്റേഷന്‍ മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ.ബി സുന്ദരന്‍, ജോസ് മാത്യു എന്നിവരും ട്രാന്‍സ്‌പോര്‍ട്ട് മാനേജിങ് സമിതിയംഗങ്ങളും പങ്കെടുത്തു.

date