വന്ധ്യതാ ചികിത്സയിൽ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി
ജനനി വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ മലപ്പുറം ജില്ലയിൽ 200 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സംഘടിപ്പിച്ച രണ്ടാമത് '100 കുരുന്നുകളുടെ സ്നേഹസംഗമം' ശ്രദ്ധേയമായി. സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലപ്പുറം കാട്ടുങ്ങൽ റീജൻസി കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ പ്രകാശനം ചെയ്തു.
മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനനി പദ്ധതിയിലൂടെ 2022-ൽ ആദ്യ നൂറ് കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ഭാഗമായി ആദ്യ സ്നേഹസംഗമം സംഘടിപ്പിച്ചിരുന്നു. തുടർന്ന് നൂറ് ദമ്പതികൾക്ക് കൂടി സന്താനഭാഗ്യം ലഭിച്ചതോടെയാണ് രണ്ടാമത്തെ സംഗമം ഒരുക്കിയത്.
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് പി, ജനനി ജില്ലാ കൺവീനർ ഡോ. മഞ്ജു എസ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.കെ അസ്‌ലു, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സനൽ, ഡോ. സി. അലിഗർ ബാബു, ഷാജിത അറ്റാശ്ശേരി, കെ.എസ് ഹസ്കർ, എച്ച്.എം.സി അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments