Skip to main content

ഡ്രൈഡേ ആചരണം: വ്യാപാരികളുമായി കൈകോർത്ത് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

​കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി വ്യാപാരികളുമായി കൈകോർത്ത് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാണ് ആഴ്ചയിൽ മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.

​പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ സ്കൂളുകളും ശനിയാഴ്ചകളിൽ കടകളും ഞായറാഴ്ചകളിൽ വീടുകളും ശുചീകരിക്കും. പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വേങ്ങര ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബൂ താഹിർ നിർവഹിച്ചു.

​ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ടി ജുസൈറ മൻസൂർ, സ്ഥിരംസമിതി അധ്യക്ഷരായ പി.ടി സലാഹ്, കെ.പി സുലൈഖ മജീദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എ ചെറീത്, വ്യാപാരി വ്യവസായി പ്രതിനിധികളായ എം.കെ സൈനുദ്ദീൻ, ശിവൻ, കെ.എം ഫിറോസ് ബാബു, മാധ്യമപ്രവർത്തകൻ കെ.കെ രാമകൃഷ്ണൻ, കെ.എം അബ്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ ഷഹർബാൻ, പി.ടി റസിയ, ഷംലത്ത് കവറൊടി, എം. ദേവദാസൻ, ഖദീജ ചുക്കൻ, റസാഖ് പാടഞ്ചേരി, ഹസീന തയ്യിൽ, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, എച്ച്.ഐ ശിവദാസൻ, തോട്ടശ്ശേരി മുസ്തഫ, എ.വി ഇബ്രാഹിം, വി.എസ് മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. 

 

date