Post Category
മണ്ഡലകാലം : ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലകാലം പ്രമാണിച്ച് നവംബര്‍ 16 മുതല്‍ 21 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്. സാരി, ഷര്‍ട്ട് , ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, പഞ്ഞികിടക്ക, തലയിണ, തലയിണ കവറുകള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ തരം ഖാദി ഉല്പന്നങ്ങള് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യം. വിവരങ്ങള്‍ക്ക് ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍: 8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന് - 9744259922, അടൂര്‍ റവന്യു ടവര്‍ - 6238547923, റാന്നി ചേത്തോങ്കര - 9747846322.
date
- Log in to post comments