Post Category
ബ്രെയിൽ സാക്ഷരതാ ക്ലാസുകൾ പൂർത്തിയായി; മോഡൽ പരീക്ഷ നവംബർ 16 ന്
കാഴ്ചപരിമിതർക്കായി നടത്തുന്ന ബ്രെയിൽ സാക്ഷരതാ പരീക്ഷയുടെ മുന്നോടിയായുള്ള പരിശീലന ക്ലാസുകൾ പൂർത്തിയായി. കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുണ്ടായിത്തോട് പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് മാസമായി നടന്നുവന്നിരുന്ന ക്ലാസുകൾക്കാണ് സമാപനമായത്.
പഠിതാക്കളെ പ്രധാന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായുള്ള മോഡൽ പരീക്ഷ നവംബർ 16 ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള സാക്ഷരതാ മിഷൻ ജില്ലാ ഓഫീസിലും പരിസരത്തുമായി നടക്കും. പ്രായോഗിക പരീക്ഷയ്ക്ക് പുറമെ ബ്രെയിലും സ്റ്റൈൽസും ഉപയോഗിച്ചുള്ള എഴുത്ത്, വായന എന്നിവയും മോഡൽ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments