Post Category
സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആർ.കെ.വി.വൈ-പി.ഡി.എം.സി. പദ്ധതിയുടെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു കർഷകന് പരമാവധി അഞ്ച് ഹെക്ടർ കൃഷിയിടത്തിൽ 45 മുതൽ 55 ശതമാനം വരെ സബ്സിഡി ലഭിക്കും. കർഷകർ ബന്ധപ്പെട്ട കൃഷിഭവനുകളിലോ തൃശൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം. ഫോൺ: 9847854958, 9037747075, 9383471423, 9383471425, 9383471422.
പി.എൻ.എക്സ്. 4798/2026
date
- Log in to post comments