Skip to main content

*ജില്ലയില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം*

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം  സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 14) രാവിലെ 9.30 ന് കളക്ട്രേറ്റ് പരിസരത്ത് നിന്നും എസ്.കെ.എം.ജെ ജൂബിലി ഹാളിലേക്ക് നടക്കുന്ന ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി  അമേലിയ മനു  ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ്  കെ.പി  ഫിദ ഫാത്തിമ അധ്യക്ഷയാകും. കുട്ടികളുടെ സ്പീക്കര്‍ നൈനിക മനോജ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ പി വിശ്വനാഥന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.പി കൃഷ്ണകുമാര്‍, വിദ്യാര്‍ഥിനികളായ  ഇവാനിയ ടെസ, ഐന്‍ മറിയം എന്നിവര്‍ സംസാരിക്കും.

date