Post Category
ചാലക്കയം - പമ്പ റോഡ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 15)
ശബരിമല പാതയില്‍ ആധുനിക രീതിയില്‍ നവീകരിച്ച ചാലക്കയം - പമ്പ റോഡിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 15) രാവിലെ 10 ന് പമ്പയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍വഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് അധ്യക്ഷനാകും. ചടങ്ങില്‍ ആന്റോ ആന്റണി എം.പി, പഴകുളം മധു എം.എല്‍.എ. എന്നിവര്‍ വിശിഷ്ട അതിഥികളാകും. പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments