Post Category
കുട്ടനാട് താലൂക്ക് തല സഹകരണ വാരാഘോഷം നവംബർ 17ന്
സംസ്ഥാന സഹകരണ വകുപ്പും കുട്ടനാട് സർക്കിൾ സഹകരണ യൂണിയനും സംയുക്തമായി കുട്ടനാട് താലൂക്ക് തല സഹകരണ വാരാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ 17 ചൊവ്വാഴ്ച പകൽ 10 മണിക്ക് കുട്ടനാട് എസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽ സംഘടിപ്പിക്കും. കുട്ടനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഡി ചന്ദ്രൻ അദ്ധ്യക്ഷനാകും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ താലൂക്ക് തല സഹകരണ വാരാഘോഷം ഉദ്‌ഘാടനം ചെയ്യും. താലൂക്ക് തല പ്രസംഗം പ്രബന്ധ മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം, മികച്ച സംഘത്തിനുള്ള അവാർഡ് വിതരണം എന്നിവ ആലപ്പുഴ ജോയിൻറ് രജിസ്ട്രാർ (ജനറൽ) വി എസ് ലളിതാംബിക ദേവി നിർവ്വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.
date
- Log in to post comments