Skip to main content

സംസ്ഥാനതല പ്രൊബേഷൻ ദിനാചരണം സംഘടിപ്പിച്ചു

സാമൂഹികനീതി വകുപ്പിന്റെയും കേരള ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല പ്രൊബേഷൻ ദിനാചരണം സംഘടിപ്പിച്ചു.  സാമൂഹികനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടത്തി.  തിരുവനന്തപുരം ഗവ. ലോ കോളേജ്, അസിസ്റ്റന്റ് പ്രൊഫസർ എം .ആർ സഫീ മോഹൻ, ജയിൽ റീജിയണൽ വെൽഫെയർ ഓഫീസർ കെ .വി മുകേഷ്,  റിട്ട. ഡി .ഐ .ജി (പ്രിസൺസ്) എസ്. സന്തോഷ്, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് എന്നിവർ പാനൽ ചർച്ചകൾക്ക്  നേതൃത്വം നൽകി.

എറണാകുളം പി ജി എസ് വേദാന്ത ഹോട്ടലിൽ  നടന്ന ഉദ്ഘാടന ചടങ്ങിൽ    ടി. ജെ. വിനോദ്  എം എൽ എ അധ്യക്ഷത വഹിച്ചു.  ഹൈബി ഈഡൻ എം പി മുഖ്യാതിഥിയായി. മേയർ വി. കെ. മിനിമോൾ, കെൽസ മെമ്പർ സെക്രട്ടറി ആൻഡ് ജില്ലാ ജഡ്ജി അനിൽ ഭാസ്കർ, ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് അരുൺ കെ . പവിത്രൻ, സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി വിൽസൺ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ജോൺ ജോഷി, സംസ്ഥാനത്തെ മുഴുവൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിമാർ, പ്രൊബേഷൻ ഓഫീസർമാർ, ജനപ്രതിനിധികൾ   തുടങ്ങിയവർ പങ്കെടുത്തു.

date