സഹകരണ വാരാഘോഷം: ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 17)
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 17) രാവിലെ 10 ന് പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എ മാരായ പഴകുളം മധു, വര്‍ഗീസ് മാമ്മന്‍, സി വി ശാന്തകുമാര്‍, കെ യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ സി വിജയകുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാര്, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
'ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളും സഹകരണ സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണവും മുന്നേറ്റവും' വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കണ്ണൂര്‍ ഐ.സി.എം ഡയറക്ടര്‍ ഡോ. എ കെ സക്കീര്‍ ഹുസൈന് പ്രബന്ധം അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 93 വായ്പകള്‍ക്കായി 1,05,28,863 രൂപയുടെ ധനസഹായ വിതരണം നടത്തും. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച സംഘങ്ങള്‍ക്കും ജില്ലയില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി തുടര്‍ച്ചയായി അറ്റലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും പ്രസംഗ, പ്രബന്ധ, മത്സര വിജയികള്‍ക്കും സമ്മാന വിതരണം നിര്‍വഹിക്കും.
- Log in to post comments