Post Category
നിയമസഭാ പരിസ്ഥിതി സമിതിയുടെ ശബരിമല സന്ദര്‍ശനം 18ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 18ന് രാവിലെ 10ന് എരുമേലി വലിയതോട് സന്ദര്‍ശിച്ച് പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും.
അന്നേ ദിവസം വൈകുന്നേരം ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിട്ട് പരിശോധിക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള 2021-23 സമിതിയുടെ പ്രത്യേക റിപ്പോര്‍ട്ടിലെ ശുപാര്ശകളിന്മേല് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികളും വിലയിരുത്തും. 19ന് രാവിലെ 10ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ സമിതി അവലോകന യോഗം ചേരും.
date
- Log in to post comments