Post Category
ശബരിമല തീര്‍ത്ഥാടകര്‍ക്കായി മെഡിക്കല്‍ കോളജില്‍ കണ്ട്രോള് റൂം തുറന്നു
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാ ഭരണകൂടത്തിന്റെ കണ്ട്രോള് റൂം തുറന്നു. നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങളും അനുബന്ധ സഹായങ്ങളും ഉറപ്പാക്കുന്നതിനായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇന്നു(നവംബർ 17 ) രാവിലെ എട്ടു മുതൽ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ -8547508148
കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. സന്നദ്ധ സംഘടനാംഗങ്ങളുടെ സേവനവും കൺട്രോൾ റൂംവഴി ലഭിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്,പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കോട്ടയം തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.ആര്. രാജേഷ് എന്നിവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments