Skip to main content

കൂത്തുപറമ്പ് മണ്ഡലംതല നിര്‍മ്മലം പുതുയുഗം ശുചിത്വ കേരളം പദ്ധതിക്ക് തുടക്കമായി

നിര്‍മ്മലം-പുതുയുഗം ശുചിത്വ കേരളം പദ്ധതിയുടെ കുത്തുപറമ്പ് നിയോജക മണ്ഡലംതല ഉദ്ഘാടനം റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പി കെ പ്രവീണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുള്‍ അധ്യക്ഷത വഹിച്ചു.

എല്‍ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി വി സുഭാഷ് വിഷയാവതരണം നടത്തി. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പി കെ പ്രവീണ്‍ എം.എല്‍.എ ചെയര്‍മാനായും ഐ വി ഒ പി വി രത്‌നാകരന്‍ കണ്‍വീനറായും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

കൂത്തുപറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം വി ശ്രീജ, ശുചിത്വമിഷന്‍ ആര്‍ പി എ കെ സുരേഷ്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി രാജേഷ് പാലേരിവീട്ടില്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date