Skip to main content

ജില്ലാതല അറിയിപ്പ്

തെയ്യം ശില്പശാല നവംബര്‍ 18 ന്

'വന്യം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ 2027 ഫെബ്രുവരി 7 മുതല്‍ 12 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പ്രകൃതി ഉത്സവത്തിന്റെ മുന്നോടിയായി തെയ്യത്തിന്റെ ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട ശില്പശാല നവംബര്‍ 18 ന്, ചിറക്കലിലുള്ള കേരള ഫോക്ലോര്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. പരിപാടി രാവിലെ 10ന് ആരംഭിക്കും. പ്രകൃതിയും തെയ്യവും തമ്മിലുള്ള പാരസ്പര്യത്തെ ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തില്‍ പഠന  വിധേയമാക്കുന്ന ശില്പശാലയിലും തുടര്‍ന്നുള്ള ചര്‍ച്ചയിലും പ്രാദേശിക തെയ്യം കലാകാരന്മാര്‍, ആചാര്യന്മാര്‍, ഗവേഷകര്‍, ചിന്തകര്‍, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 

പട്ടയം വിചാരണ മാറ്റിവച്ചു

തലശ്ശേരി ഇരിട്ടി (ദേവസ്വം) ലാന്‍ഡ് ട്രിബ്യൂണലില്‍ ഇന്ന് (നവംബര്‍ 17) രാവിലെ 11 മണിക്ക് നിശ്ചയിച്ച പട്ടയക്കേസുകളിലെ വിചാരണ മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി) കണ്ണൂര്‍ ജില്ലാ കാര്യാലയം കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ വ്യക്തികളില്‍ നിന്ന് വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍ കാത്തോലിക്, യാക്കോബൈറ്റ്, മാര്‍ത്തോമ്മ തുടങ്ങി എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍) തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിലും, ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് അപേക്ഷിക്കാം.  ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും, വീട് അറ്റകുറ്റപ്പണി, വിദ്യഭ്യാസം, കല്ല്യാണം തുടങ്ങിയവയ്ക്കും വായ്പ പ്രയോജനപ്പെടുത്താം. വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2706196, 2706197.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, മോഡല്‍ കരിയര്‍ സെന്റര്‍ ആന്റ് -  യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ -  ഗൈഡന്‍സ് ബ്യൂറോ എന്നിവരുടെ ആഭിമുഖ്യത്തില്‍ 100 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ & എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയിലോ തളിപ്പറമ്പ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 20 നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്/ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍: 0497 2703130. ഇമെയില്‍ - ugbkanr.emp.lbr@kerala.gov.in

പൊതു തെളിവെടുപ്പ്

ശ്രീകണ്ഠാപുരം നഗരസഭയിലെ ബ്ലോക്ക് നമ്പര്‍ 71 ല്‍ പ്പെട്ട 1/396, 1/431,1/432, 1/434, 1/435 റീസര്‍വ്വേ നമ്പറുകളിലായി 4.5449 ഹെക്ടര്‍ സ്ഥലത്ത് അബ്ദുള്‍ മജീദ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടുന്നതിന് അപേക്ഷിച്ചിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 19 രാവിലെ 11 മണിക്ക് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ പൊതു തെളിവെടുപ്പ്  നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഇ.ഡബ്ല്യു.എസ്) സംവരണം ചെയ്ത മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്. ആയുര്‍വേദ വിഭാഗത്തില്‍ കൗമാരഭൃത്യം വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 1455/ രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗക്കാരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുള്ള  എന്‍.ഒ.സി. ഹാജരാക്കണം.

 

പെരുമ്പുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പേരാവൂരില്‍ ലയിപ്പിക്കുന്നു

തലശ്ശേരി തപാല്‍ ഡിവിഷന് കീഴിലുള്ള പെരുമ്പുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നവംബര്‍ 23 മുതല്‍ പേരാവൂര്‍ സബ് പോസ്റ്റ് ഓഫീസില്‍ ലയിപ്പിക്കുന്നു. പെരുമ്പുന്ന ബ്രാഞ്ച് ഓഫീസിലുള്ള സേവിംഗ്‌സ് ബാങ്ക് (എസ്.ബി), ആര്‍.ഡി (ആര്‍.ഡി), ടൈം ഡെപ്പോസിറ്റ് (ടി.ഡി), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്.എസ്.എ) തുടങ്ങിയ എല്ലാ നിക്ഷേപ അക്കൗണ്ടുകളും പേരാവൂര്‍ സബ് ഓഫീസിലേക്ക് മാറ്റും. ഓഫീസി ലയിപ്പിക്കുന്നുണ്ടെങ്കിലും പെരുമ്പുന്ന പ്രദേശത്തെ കത്തുകളുടെയും മറ്റ് തപാലുകളുടെയും വിതരണം മുടക്കമില്ലാതെ തുടരുമെന്ന് തലശ്ശേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു.   

വനിതാരത്‌നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പ് ഈ വര്‍ഷം വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച വനിതകള്‍ക്കുള്ള വനിതാരത്‌ന പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 
പുരസ്‌കാരത്തിന് പരിഗണിക്കേണ്ട വനിതകളെ മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍ /സംഘടനകള്‍ നോമിനേറ്റ് ചെയ്യണം. നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളാകണം. കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം. പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ് ) ഉള്‍പ്പെടുത്തി നോമിനേഷന്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് നവംബര്‍ 30 നകം നല്‍കണം. വിശദ വിവരങ്ങള്‍ www.wcd.kerala.gov.in വെബ്ബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2700708.

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലന ക്ലാസ്സ്

കണ്ണൂര്‍ തെക്കീബസാറില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 20, 21 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 19 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് ക്ലാസ്സില്‍ പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497-2763473.

ലെവല്‍ ക്രോസ്സ് അടച്ചിടും

കണ്ണൂരിനും വളപട്ടണത്തിനും ഇടയിലുള്ള പള്ളിക്കുളം - അലവില്‍ (അരപ്പന്‍തോട്) റോഡ് കടന്നുപോകുന്ന ലെവല്‍ക്രോസ്സ് നവംബര്‍ 18 രാവിലെ എട്ട് മുതല്‍ 19 വൈകുന്നേരം ആറ് വരെ അടച്ചിടും.

അക്കൗണ്ടിങ് കോഴ്‌സുകള്‍

സിഡിറ്റിന്റെ കണ്ണൂര്‍ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, ടാലി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് സിഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രം, കെ പി ടവര്‍, താഴെ ചൊവ്വ, ഫോണ്‍: 994763222

പുനര്‍ലേലം

കണ്ണൂര്‍ സിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 26 വാഹനങ്ങള്‍ www.mstcecommerce.com വെബ് സൈറ്റ് മുഖേന നവംബര്‍ 18 ന് ഇ -ലേലം വഴി വില്പന നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റില്‍ BUYER ആയി രജിസ്റ്റര്‍ ചെയ്ത് ഇ-ലേലത്തില്‍ നേരിട്ട് ഓണ്‍ലൈനായി പങ്കെടുക്കാം. ലേലത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ നവംബര്‍ 17 വരെ രാവിലെ 10 നും വൈകുന്നേരം അഞ്ചിനും ഇടയില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോട് കൂടി പരിശോധിക്കാം. ഫോണ്‍: 0497-2763339, 9497925858.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ സെന്‍ട്രല്‍ ടവറിനു മുന്നില്‍ പുതിയ ഗേറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങുന്നതിന് അംഗീകൃത വിതരക്കാരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 26 വൈകുന്നേരം മൂന്ന് മണി. നവംബര്‍ 30 വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2746141, 2747180.

കെ.എം.എം. സര്‍ക്കാര്‍ വനിത കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്‌സ് ജേഴ്‌സി (60 എണ്ണം), ഷോട്‌സ് (50 എണ്ണം) വിതരണം ചെയ്യുന്നതിന് സീല്‍ വച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറില്‍ 'പി.ഡി. അക്കൌണ്ട് (അതിലറ്റിക്‌സ്) ശീര്‍ഷകത്തില്‍ നിന്നും സ്‌പോര്‍ട്‌സ് ജേഴ്‌സി, ഷോട്‌സ് എന്നിവ വിതരണം ചെയ്യുന്നതിന്' എന്നെഴുതി നവംബര്‍ 23 വൈകുന്നേരം മൂന്ന് മണിക്കകം സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അന്നേ ദിവസം വൈകുന്നേരം 3.30 ന് തുറക്കും. ക്വട്ടേഷന്‍ അയക്കേണ്ട വിലാസം - പ്രിന്‍സിപ്പാള്‍, കെ.എം.എം. സര്‍ക്കാര്‍ വനിത കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍, ഫോണ്‍: 0497 2746175.

വൈദ്യുതി മുടക്കം

കൂടാളി, കൂടാളി പിഎച്ച്‌സി , കൂടാളി റസിഡന്‍സി, കൂടാളി പോസ്റ്റ് ഓഫിസ്, കണ്ണന്‍കുന്ന്, എച്ച്ടി ഗയില്‍, ഇന്ത്യന്‍ ഓയില്‍ അദാനി ഗയില്‍, കോയ്യോടന്‍ ചാല്‍, കുംഭം, പാലം ഫെഡ്, താറ്റ്യോട് അമ്പലം വിവേകാനന്ദ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 2.30 വരെയും കോമക്കരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 വരെയും കുന്നോത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 3.30 വരെയും വൈദ്യുതി മുടങ്ങും.

date