Skip to main content

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം

ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന്റെ ഭാഗമായി എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഓൺലൈൻ അപേക്ഷയിൽ സമർപ്പിച്ചിട്ടുള്ള വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്. നവംബർ 26 വരെ മലപ്പുറം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലാണ് പരിശോധന നടക്കുന്നത്. അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് അവകാശവാദങ്ങൾ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ സെറ്റ് പകർപ്പുകളും പരിശോധനയ്ക്കായി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2739027.

date